Webdunia - Bharat's app for daily news and videos

Install App

ഡിവില്ലിയേഴ്‌സ് വമ്പന്‍ ഉടക്കില്‍; കളിക്കില്ലെന്ന് താരം - കളി അതിരുകടക്കുന്നു

കളി അതിരുകടക്കുന്നു; കളിക്കില്ലെന്ന് ഡിവില്ലിയേഴ്‌സ്

Webdunia
വ്യാഴം, 19 ജനുവരി 2017 (16:01 IST)
കടുത്ത തീരുമനവുമായി ദക്ഷിണാഫ്രിക്കന്‍ ഏകദിന നായകന്‍ എബി ഡിവില്ലിയേഴ്‌സ്. ഈ വര്‍ഷം ടെസ്‌റ്റ് ടീമില്‍ കളിക്കില്ലെന്നാണ് സൂപ്പര്‍ താരം വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കയുടെ ബംഗ്ലദേശ്, ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പരകളില്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇപ്പോള്‍ കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. ടെസ്‌റ്റിലേക്ക് തിരിച്ചുവരാന്‍ തനിക്ക് കുറച്ചുകൂടി സമയം ആവശ്യമാണെന്നും എബി പറഞ്ഞു.

ടെസ്‌റ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും ഏകദിന ടീമിനെ നയിക്കാന്‍ ഒരുക്കമാണ്. 2019ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചാണ് തന്റെ മുന്നൊരുക്കങ്ങളെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ മാര്‍ച്ചില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് പരമ്പയില്‍ കളിക്കാന്‍ ഒരുക്കമല്ലെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തലവന്‍ ഹാറൂണ്‍ ലോര്‍ഗറ്റ് താരത്തിനെതിരെ  രംഗത്തെത്തിയിരുന്നു.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments