Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അത്ഭുതപ്പെടാനില്ല, ഹാർദ്ദിക് പാണ്ഡ്യ പ്രതിഭ തന്നെ, യുവരാജിനോടും ധോണിയോടും ഉപമിച്ച് ഗംഭീർ

അത്ഭുതപ്പെടാനില്ല, ഹാർദ്ദിക് പാണ്ഡ്യ പ്രതിഭ തന്നെ, യുവരാജിനോടും ധോണിയോടും ഉപമിച്ച് ഗംഭീർ
, ചൊവ്വ, 8 ഡിസം‌ബര്‍ 2020 (12:16 IST)
ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ടി20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടായി മാറിയ താരമാണ് ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. ഏകദിനത്തിൽ രണ്ട് അർധ സെഞ്ചറികൾ അടക്കം ഇന്ത്യൻ നിരയിൽ പൊരുതി. വെടികെട്ട് പ്രകടനത്തോടെ രണ്ടാം ടി20യിൽ ഇന്ത്യയെ വിജയിപ്പിച്ച് പരമ്പരയും താരം നേടി തന്നു. രണ്ടാം ടി20യിൽ അവസാന ഓവറിൽ പാണ്ഡ്യ നേടിയ രണ്ട് സിക്സറുകളാണ് ഇന്ത്യയെ വിജയത്തിലേയ്ക്കും ടി20 പരമ്പര നേട്ടത്തിലേയ്ക്കും എത്തിച്ചത്. ഇപ്പോഴിതാ താരത്തെ യുവ‌രാജിനൊടും ധോണിയോടും ഉപമിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ
 
ഹാർദ്ദിക്കിന്റെ പ്രകടനത്തിൽ അത്ഭുതപ്പെടാനില്ല എന്നും. മുംബൈ ഇന്ത്യൻസിൽ നേരത്തെ തന്നെ ഇത്തരം പ്രകനങ്ങൾ കണ്ടിട്ടുള്ളതാണെന്നും ഗംഭീർ പറയുന്നു. 'ഇത്തരത്തിലുള്ള ഹാർദ്ദിക്കിന്റെ ഇന്നിങ്സുകൾ നേരത്തെ കാണാനായിരുന്നത് ഇന്ത്യൻ പ്രീമിയർ ലീഗിലായിരുന്നു. എന്നാൽ ഇപ്പോൾ ഐപിഎലിലൂടെ ലഭിച്ച ആത്മവിശ്വാസം അന്താരാഷ്ട്ര ക്രിക്കറ്റിലും അവനെ സഹായിയ്ക്കുകയാണ്. ഇത്തരത്തിൽ നിരവധി ഇന്നിങ്ങ്സുകൾ അവൻ മുംബൈയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട് അതിനാൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20യിൽ അവന്റെ പ്രകടനത്തിൽ പ്രത്യേക പുതുമയൊന്നുമില്ല.
 
ഹാർദ്ദികിനെപ്പോലെ ചുരുക്കം താരങ്ങൾ മാത്രമെയൊള്ളു. നേരത്തെ യുവ്‌രാജ് സിങ്ങും എംഎസ് ധോണിയുമായിരുന്നു എങ്കിൽ, ഇപ്പോൾ ഹാർദ്ദിക്, ഗ്ലെൻ മാക്സ്‌വെൽ എന്നിവരാണ്. ഏത് ലക്ഷ്യവും ഏത് ഉയർന്ന ടോട്ടലും മറികടക്കാൻ കരുത്തുള്ളവരാണ് ഇവർ. അവസാന ഓവറിൽ 25 റൺസ് വരെ അടിച്ചെടുക്കാൻ ഇവർക്ക് സാധിയ്ക്കും. ഗംഭീർ പറഞ്ഞു. ഹാർദ്ദിക് പാൺദ്യ ആൻഡ്രേ റസലിനോളം മികച്ച താരമാണെന്ന് നേരത്തെ ഹർഭജൻ സിങ് പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് കളി കഴിഞ്ഞാൽ കോലി ടീമിൽ മാറ്റം വരുത്തും, ഇന്ന് ഇരയാവുക സഞ്ജു: പരിഹാസവുമായി വീരേന്ദർ സെവാഗ്