Webdunia - Bharat's app for daily news and videos

Install App

യുവി റിട്ടേൺസ്, വെടിക്കെട്ട് ഇതിഹാസം തിരിച്ചെത്തുന്നു!

ചിപ്പി പീലിപ്പോസ്
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (12:42 IST)
ടി20 ക്രിക്കറ്റിന്റെ ജൂനിയറെന്നു വിശേഷിപ്പിക്കപ്പെടുന്ന ടി10നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അബുദാബിയില്‍ നടക്കാനിരിക്കുന്ന ടി10 ക്രിക്കറ്റ് ലീഗിലെ മത്സരത്തിനായി കാത്തിരിക്കുന്നവർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടെയുണ്ട്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അരങ്ങേറ്റം കൂടിയാണ് ഇത്തവണത്തെ ടി10 ലീഗ് എന്നതും ഒരു പ്രത്യേകതയാണ്. 
 
ആയതിനാൽ വലിയ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. ടി20യേക്കാള്‍ ആവേശകരമായ ടി10നെ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ വലിയ ശ്രമങ്ങളാണ് സംഘാടകരുടെ ഭാഗത്തു നിന്നുള്ളത്. വമ്പന്‍ താരനിര തന്നെ ടി10 ലീഗിന്റെ മൂന്നാം സീസണില്‍ അണിനിരക്കുന്നുണ്ട്. 
 
ഷാഹിദ് അഫ്രീഡി, ആന്ദ്രെ റസ്സല്‍, കിരോണ്‍ പൊള്ളാര്‍ഡ്, ഷെയ്ന്‍ വാട്‌സന്‍, ലസിത് മലിങ്ക തുടങ്ങി ലോക ക്രിക്കറ്റിലെ വമ്പന്‍ കളിക്കാരെല്ലാം ടി10 ലീഗില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കും. എട്ടു ടീമുകളാണ് കിരീടത്തിനായി പോര്‍ക്കളത്തിലിറങ്ങുക. നവംബര്‍ 15നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
 
10 ദിവസം മാത്രം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും യുഎഇയിലെ സയ്ദ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments