പൊലീസിന്റെ നേതൃത്വത്തില്‍ തീരദേശത്ത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി

ശ്രീനു എസ്
ശനി, 18 ജൂലൈ 2020 (09:59 IST)
തീര മേഖലയെ മൂന്ന് സോണുകളാക്കും. അഞ്ച് തെങ്ങ് - പെരുമാതുറ ഒരു സോണാകും. പെരുമാതുറ- വിഴിഞ്ഞം രണ്ടാം സോണ്‍, വിഴിഞ്ഞം-ഊരമ്പ് മൂന്നാം സോണ്‍ എന്നിങ്ങനെയാണ് സോണുകള്‍. പൊലീസിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി. ഇതിന്റെ ചുമതലയുള്ള സ്‌പെഷല്‍ ഓഫീസര്‍ തിരുവനന്തപുരം കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം ഉണ്ടാകും. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത ആലോചനയും പ്രവര്‍ത്തനവും നടക്കും.
 
അഞ്ച് തെങ്ങ് മുതല്‍ പെരുമാതുര വരെയുള്ള ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാര്‍, പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള ചുമതല വിജിലന്‍സ് എസ്പി എ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള ചുമതല പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലാകും. മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പിമാരെയും നിയോഗിക്കും. ജനമൈത്രി പൊലീസും സഹായിക്കും. ഈ രീതി നടപ്പാക്കുക എന്നതാണ് ഉദ്ദേശം. ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ വീതം ഇന്‍സിഡന്‍ന്റ് കമാന്‍ഡര്‍മാരായി നിയോഗിക്കും. കഠിനംകുളം, ചിറയിന്‍കീഴ് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

കറാച്ചിയിലെ റേഞ്ചേഴ്സ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണം: അഫ്ഗാനിസ്ഥാനിലെ മൂന്ന് പ്രവിശ്യകള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ വ്യോമാക്രമണം

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകളിലെ മെനോപ്പോസ് ട്രാൻസിഷൻ എന്താണെന്ന് അറിയുമോ?

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

മുട്ടയ്ക്ക് 10/10 സ്‌കോര്‍; പ്രശസ്ത ഡയറ്റീഷ്യന്‍ എട്ട് ജനപ്രിയ പ്രോട്ടീന്‍ സ്രോതസ്സുകളെ റേറ്റ് ചെയ്യുന്നു

ഈ ആറുകാര്യങ്ങള്‍ ഒരിക്കലും കുട്ടികളെകൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കരുത്

ഉറക്കക്കുറവ് നിങ്ങളെ ഇന്‍സുലിന്‍ പ്രതിരോധത്തിലാക്കുമോ? ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments