Webdunia - Bharat's app for daily news and videos

Install App

'മാസ്സാണ് തൃശൂര്‍, മാസ്‌കാണ് നമ്മുടെ ജീവന്‍'; തൃശൂര്‍ സിറ്റി പോലീസിന്റെ കരുതലില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 25 ഓഗസ്റ്റ് 2020 (10:42 IST)
തൃശൂര്‍ സിറ്റി പോലീസിന്റെ കരുതലില്‍ പരിപാടിയായ 'മാസ്സാണ് തൃശൂര്‍ മാസ്‌കാണ് നമ്മുടെ ജീവന്‍' ക്യാമ്പയിന്‍ തുടക്കമായി. ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായാണ് വിപുലമായ ക്രമീകരണങ്ങളോടെ സിറ്റി പോലീസ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം ഉപയോഗപ്പെടുത്തി 'മാസ്സാണ് തൃശൂര്‍ മാസ്‌കാണ് നമ്മുടെ ജീവന്‍' എന്ന ക്യാമ്പയിന്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ആഗസ്റ്റ് 24-ന് തത്സമയ സംപ്രേഷണം തുടങ്ങി.
 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണാഘോഷം വീടുകളിലേക്ക് ചുരുക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ ഓരോരുത്തരും സ്വയം പാലിക്കുന്ന നിയന്ത്രണത്താല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ തത്സസമയ സംപ്രേഷണത്തില്‍ പറഞ്ഞു. പോലീസ് സംവിധാനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ലെന്നും ജീവന്റെ സുരക്ഷയ്ക്കാണെന്നും കൃഷി വകുപ്പി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറും പറഞ്ഞു.
 
ഓണാഘോഷ വേളകളിലും മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും കൂട്ടം കൂടിയുള്ള ആഘോഷ പരുപാടികള്‍ ക്രമീകരിച്ച് ആഘോഷങ്ങള്‍ വീടുകളിലേക്ക് ചുരുക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
 
പ്രചരണപരിപാടിയുടെ ഭാഗമായി നവ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പത്ര- ദൃശ്ര - ശ്രവ്യ മാധ്യമങ്ങളിലൂടെയും ബോധവത്ക്കരണ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മള്‍ട്ടിമീഡിയ സംവിധാനമുള്ള പ്രചരണ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി നഗരത്തിലും പരിസര പ്രദേശങ്ങളിലും സഞ്ചരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments