Publish Date: Mon, 12 Oct 2020 (17:09 IST)
Updated Date: Mon, 12 Oct 2020 (17:11 IST)
കഴിഞ്ഞ ഏഴുമാസത്തിനിടെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചത് മൂന്നു തവണ. തൃശൂര്‍ ജില്ലയിലെ പൊന്നുക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിനാണ് ഏഴുമാസത്തിനിടെ മൂന്നുപ്രാവശ്യം കൊവിഡ് വന്നത്. ഇതേതുടര്‍ന്ന് ഇയാളെ പഠനവിധേയമാക്കാന്‍ തയ്യാറെടുക്കുകയാണ് ഐസിഎംആര്‍. ഇത്തരത്തിലൊരു സംഭവം രാജ്യത്ത് തന്നെ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു ഇയാള്‍ക്ക് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. അന്ന് മസ്‌കറ്റിലായിരുന്ന സാവിയോ രോഗം ഭേദമായ ശേഷം നാട്ടില്‍ എത്തുകയായിരുന്നു. പിന്നീട് ജൂലൈയില്‍ കൊവിഡ് വീണ്ടും സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും രണ്ടാഴ്ചയ്ക്കുശേഷം പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ നെഞ്ചുവേദനയെതുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് വീണ്ടും കൊവിഡ് പോസിറ്റീവ് ആയി.
ശ്രീനു എസ്
Publish Date: Mon, 12 Oct 2020 (17:09 IST)
Updated Date: Mon, 12 Oct 2020 (17:11 IST)