Publish Date: Sat, 13 Feb 2021 (19:17 IST)
Updated Date: Sat, 13 Feb 2021 (19:19 IST)
തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച 553 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 477 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയി കഴിയുന്നവരുടെ എണ്ണം 4502 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍ മറ്റു ജില്ലകളി ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,436 ആണ്. 87,819 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
സമ്പര്‍ക്കം വഴി 537 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 51 പുരുഷന്‍മാരും 45 സ്ത്രീകളും പത്ത് വയസ്സിനു താഴെ 18 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമുണ്ട്.