Publish Date: Tue, 28 Jul 2020 (08:55 IST)
Updated Date: Tue, 28 Jul 2020 (08:57 IST)
തെലങ്കാനയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1,473 പേര്‍ക്ക്. എട്ടുപേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55,532 ആയി. ആകെ മരണം 471 ആയി. അതേസമയം ഇന്ന് സംസ്ഥാനത്ത് 774 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 42, 106 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ചികിത്സയിലുളളത് 12,955 പേര്‍ ആണ്. ഇന്നലെ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 70കാരനായ രോഗി കട്ടിലില്‍ നിന്ന് വീണുമരിച്ച സംഭവം ഉണ്ടായി. ഉറങ്ങുന്നതിനിടയിലാണ് വീണ് മരണം സംഭവിച്ചത്. ഉടന്‍ ആശുപത്രി അധികൃതരെ മറ്റു രോഗികള്‍ അറിയിച്ചെങ്കിലും ആരും വന്ന് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം ഉണ്ട്.