Publish Date: Fri, 18 Feb 2022 (11:18 IST)
Updated Date: Fri, 18 Feb 2022 (11:20 IST)
മുംബൈയില്‍ മൂന്നുദിവസമായി ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പുതിയതായി 259 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. സജീവ കൊവിഡ് കേസുകള്‍ രണ്ടായിരത്തിനു താഴെയെത്തിയിട്ടുണ്ട്. ഇതുവരെയും മുംബൈയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 16,685 പേരാണ്. ബ്രിഹ മുംബൈ കോര്‍പറേഷനാണ് വിവരം പുറത്തുവിട്ടത്.
ചൊവ്വാഴ്ച മുതലാണ് മുംബൈയില്‍ സീറോ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. കൂടാതെ പ്രതിദിന ടെസ്റ്റ് പോസിറ്റിനിരക്ക് 0.74 ശതമാനം മാത്രമാണ്.