Publish Date: Mon, 01 Feb 2021 (12:46 IST)
Updated Date: Mon, 01 Feb 2021 (12:48 IST)
2020 മെയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് മരണം കഴിഞ്ഞ 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 118 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,54,392 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 11,427 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്.
രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഏഴുലക്ഷ കടന്നു. 1,07,57,610 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 11,858 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി നാലുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,04,34,983 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 1,68,235 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ശ്രീനു എസ്
Publish Date: Mon, 01 Feb 2021 (12:46 IST)
Updated Date: Mon, 01 Feb 2021 (12:48 IST)