Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊറോണ മഹാമാരി അവസാനിച്ചിട്ടില്ല, ആശങ്ക കുട്ടികളെ ഓർത്തെന്ന് ലോകാരോഗ്യസംഘടന

കൊറോണ മഹാമാരി അവസാനിച്ചിട്ടില്ല, ആശങ്ക കുട്ടികളെ ഓർത്തെന്ന് ലോകാരോഗ്യസംഘടന
, ചൊവ്വ, 28 ഏപ്രില്‍ 2020 (10:53 IST)
കൊറോണ മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനം ആരോഗ്യരംഗത്തുണ്ടാക്കുന്ന പ്രത്യാഘാതത്തിലും കുട്ടികളുടെ ആരോഗ്യത്തെ പറ്റിയുമാണ് ഇപ്പോൾ കടുത്ത ആശങ്കയെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു.
 
രോഗവ്യാപനം തടയാൻ രാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ 21 രാജ്യങ്ങളിൽ മറ്റ് രോഗങ്ങൾക്കെതിരെ. നൽകുന്ന വാക്‌സിനുകളിൽ ലഭ്യതക്കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. ആഫ്രിക്ക, ലാറ്റിനമേരിക്ക, കിഴക്കൻ യൂറോപ്പ്, ചില ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്നത് ആശങ്കാജനകമാണ്.സബ്സഹാറൻ ആഫ്രിക്കൻ മേഖലകളിൽ മലേറിയ കേസുകളുടെ എണ്ണം ഉയരാനുള്ള സാധ്യതയുള്ളത് ആഫ്രിക്കൻ മേഖലയിലെ സ്ഥിതി കഠിനമാക്കുന്നു. അങ്ങനെ സംഭവിക്കാൻ നമ്മൾ അനുവദിക്കരുതെന്നും അവരെ നമുക്ക് സഹായിക്കേണ്ടതുണ്ടെന്നും അദെനോം ഗബ്രിയേസസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗൺ: ഭാഗിക ഇളവുകളോടെ മേയ് 15 വരെ നീട്ടണമെന്ന് കേരളം