Publish Date: Wed, 02 Sep 2020 (12:45 IST)
Updated Date: Wed, 02 Sep 2020 (12:48 IST)
പാമ്പാടി ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ് കോവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. അതേസമയം ചെമ്പ് ഗ്രാമപഞ്ചായത്ത് 1, 2 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 21 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോട്ടയം ജില്ലയില്‍ ഇന്നലെ 62പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 61പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. അതേസമയം ഇന്നലെ കോട്ടയം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 115പേരുടെ കൊവിഡ് ഫലം നെഗറ്റീവായിട്ടുണ്ട്.