കേരളത്തില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്നു; നാല് പുതിയ രോഗികള്‍

Webdunia
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (12:44 IST)
സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
 
ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ച നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 
 
27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 
 
32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
 
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

അടുത്ത ലേഖനം
Show comments