Publish Date: Fri, 03 Dec 2021 (19:19 IST)
Updated Date: Fri, 03 Dec 2021 (19:21 IST)
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4995 പുതിയ രോഗികളില്‍ 4291 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 518 പേര്‍ ഒരു ഡോസ് വാക്സിനും 2430 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1343 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.