ആരെയും നിര്‍ബന്ധിച്ച് ഹോം ഐസൊലേഷനില്‍ വിടില്ലെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്
വെള്ളി, 31 ജൂലൈ 2020 (15:43 IST)
ആരെയും നിര്‍ബന്ധിച്ച് ഹോം ഐസൊലേഷനില്‍ വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  പരീക്ഷണാടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ അവബോധം ഗുണം ചെയ്യുമെന്നതിനാലാണ് ആദ്യം അവരെ തെരഞ്ഞെടുത്തത്. എന്നാല്‍ താല്‍പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണം.
 
ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഹോം കെയര്‍ ഐസൊലേഷനിലാക്കാമെന്ന് ഐസിഎംആര്‍ ജൂലൈ രണ്ടിന് ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിരുന്നു. ഇത് മറ്റ് പല സംസ്ഥാനങ്ങളും നടപ്പിലാക്കി. ആ ഗൈഡ്‌ലൈന്‍ അടിസ്ഥാനമാക്കിയാണ് ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്.
 
കോവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സയും ആവശ്യമില്ല. ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തുന്നത്. വീട്ടില്‍ കഴിഞ്ഞെന്നു കരുതി പ്രത്യേക പ്രശ്‌നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്; ഐസൊലേഷന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാനാവണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments