Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജപ്പാനില്‍ കൊവിഡ് അടിയന്തരാവസ്ഥക്കിടയില്‍ ഒളിമ്പിക്‌സ് ഉയര്‍ത്തെഴുന്നേല്‍ക്കുമോ!

ജപ്പാനില്‍ കൊവിഡ് അടിയന്തരാവസ്ഥക്കിടയില്‍ ഒളിമ്പിക്‌സ് ഉയര്‍ത്തെഴുന്നേല്‍ക്കുമോ!

ശ്രീനു എസ്

, ബുധന്‍, 3 ഫെബ്രുവരി 2021 (19:17 IST)
ജപ്പാനില്‍ ടോക്കിയോ ഉള്‍പ്പെടെയുള്ള ഒന്‍പതു സ്ഥലങ്ങളില്‍ മാര്‍ച്ച് ഏഴുവരെ കൊവിഡ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈമാസം പകുതിയോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കും. നേരത്തേ കൊവിഡ് മൂലം മാറ്റിവച്ച ഒളിമ്പിക്‌സ് ടോക്കിയോയില്‍ നടക്കാനിരിക്കെയാണ് പുതിയ നടപടി.  
 
ഒളിമ്പിക്‌സ് കൃത്യസമയത്ത് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. അടിയന്തരാവസ്ഥ സമയത്ത് ജനങ്ങള്‍ കൂട്ടം കൂടുന്നതും പുറത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം റെസ്റ്റോറന്റുകളും ബാറുകളും രാത്രി എട്ടുമണിവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് യുകെയില്‍ നിന്നും വന്ന ഒരാള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു