Publish Date: Wed, 22 Dec 2021 (10:30 IST)
Updated Date: Wed, 22 Dec 2021 (10:32 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,317 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 6,906 പേര്‍ രോഗമുക്തി നേടി. രോഗം മൂലം 318 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 78,190 ആണ്. ഇത് കഴിഞ്ഞ 575 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 213 ആയിട്ടുണ്ട്.