Publish Date: Wed, 16 Mar 2022 (12:58 IST)
Updated Date: Wed, 16 Mar 2022 (13:01 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,876 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 3,884 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറുകളില്‍ 98പേരുടെ മരണം രോഗംമൂലം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 32,811 പേരാണ്.
രാജ്യത്തെ ആകെ കൊവിഡ് മരണം 5,16,072 ആയിട്ടുണ്ട്. അതേസമയം ഇതുവരെ 1,80,60,93,107 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.