Publish Date: Tue, 31 May 2022 (11:28 IST)
Updated Date: Tue, 31 May 2022 (11:31 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,338 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായി ചികിത്സയിലിരുന്ന 2,134 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 19 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗബാധിതരായി രാജ്യത്ത് ചികിത്സയിലുള്ളത് 17,883 പേരാണ്.
ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത് 524630 പേരാണ്. അതേസമയം 193.45 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.