Publish Date: Wed, 22 Jun 2022 (10:03 IST)
Updated Date: Wed, 22 Jun 2022 (10:06 IST)
വീണ്ടും അഞ്ചക്കം കടന്ന് രാജ്യത്തെ കോവിഡ് കേസുകള്‍. ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 12,249 പേര്‍ക്കാണ്. കൂടാതെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9,862 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം ബാധിച്ച് 13 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 81,687 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമാണ്.