Publish Date: Mon, 15 Nov 2021 (10:40 IST)
Updated Date: Mon, 15 Nov 2021 (10:42 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,229 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 11,926 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 125 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,44,47,536 ആയി.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,34,096 ആണ്. ഇത് 523 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. അതേസമയം ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 4,63,655 പേരാണ്. 1,12,34,30,478 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.