Publish Date: Sat, 31 Oct 2020 (18:17 IST)
Updated Date: Sat, 31 Oct 2020 (18:19 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കൊവിഡ് നെഗറ്റീവായി. 19ദിവസത്തെ ക്വാറന്റൈനു ശേഷമാണ് താരം കൊവിഡ് മുക്തി നേടിയത്. യുവന്റസ് ക്ലബ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 13നായിരുന്നു റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കൊവിഡ് മൂലം ബാഴ്സലോണക്കെതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു. നേഷന്‍ ലീഗില്‍ ഫ്രാന്‍സിനെതിരെ കളിക്കുമ്പോഴായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച നടക്കുന്ന സീരി എയിലെ മത്സരത്തില്‍ താരം കളിക്കുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ട്.