Publish Date: Wed, 09 Sep 2020 (17:39 IST)
Updated Date: Wed, 09 Sep 2020 (18:24 IST)
തലസ്ഥാന ജില്ലയിലെ വെമ്പായത്തുള്ള അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വെമ്പായത്തെ ശാന്തിമന്ദിരത്തിലെ 140 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് വിവരം.
ആദ്യം ഒരു അന്തേവാസിക്ക് രോഗം ബാധിച്ചിരുന്നു. ഇതിനു ശേഷം മറ്റു ചിലര്‍ക്കും രോഗ ലക്ഷണം കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏവര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചത്. രോഗബാധയുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കും.