Publish Date: Sat, 06 Mar 2021 (18:22 IST)
Updated Date: Sat, 06 Mar 2021 (18:24 IST)
കേരളത്തില്‍ ഇന്ന് 2791 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 61764 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ആണ്.
2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 72 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കാസര്‍കോട് 89, വയനാട് 61, മലപ്പുറം 286, കണ്ണൂര്‍ 215, കോഴിക്കോട് 376, പാലക്കാട് 102, തൃശൂര്‍ 231, എറണാകുളം 237, ആലപ്പുഴ 206, ഇടുക്കി 56, കോട്ടയം 223, പത്തനംതിട്ട 222, കൊല്ലം 299, തിരുവനന്തപുരം 188 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. യു കെയില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് പോസിറ്റീവ് ആയിട്ടില്ല.
സമീപ ദിവസങ്ങളിലുണ്ടായ 16 മണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 4287 ആയി.
ചികിത്‌സയിലായിരുന്ന 3517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.