Publish Date: Fri, 17 Jul 2020 (22:57 IST)
Updated Date: Fri, 17 Jul 2020 (22:58 IST)
സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇനി മുതല്‍ ശനിയാഴ്‌ചയും അവധി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്. സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളിൽ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ അറിയിച്ചു.
രണ്ടാം ശനി, നാലാം ശനി ദിവസങ്ങളില്‍ നിലവിൽ ബാങ്കുകൾക്ക് അവധിയാണ്. ഇതിന് പുറമേയാണ് ഇത്. ബാങ്കുകളിലെ പ്രവൃത്തിസമയങ്ങളിൽ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ബാങ്ക് മാനേജർമാർ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിക്കുന്നു.