Publish Date: Tue, 23 Nov 2021 (13:46 IST)
Updated Date: Tue, 23 Nov 2021 (13:55 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കി യുഎസ്. രോഗവ്യാപനം വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും രോഗവ്യാപനം തടയാനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും യുഎസ് കോവിഡ് റെസ്‌പോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ജെഫ് സൈന്റ്‌സ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് കേസുകളേക്കാള്‍ 18 ശതമാനം പോസിറ്റീവ് കേസുകളാണ് യുഎസില്‍ ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കൂടുകയാണ്.