Webdunia - Bharat's app for daily news and videos

Install App

പുതിയ കൊവിഡ് വകഭേദം ബാധിക്കുന്നവരില്‍ 1.8ശതമാനം പേര്‍ക്കും ആശുപത്രി ചികിത്സ ആവശ്യമായി വരാം!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (12:12 IST)
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും ആവശ്യമായ  നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. 
 
നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എയര്‍പോര്‍ട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗിക ബന്ധവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

പ്രഷര്‍കുക്കറില്‍ നിന്ന് ലെഡ് വിഷബാധയേല്‍ക്കാന്‍ സാധ്യത; കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ

കൊഴുപ്പുള്ള ഭക്ഷണം വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു: ജര്‍മന്‍ പഠനം

പ്രായമായവരില്‍ വൈജ്ഞാനിക ശേഷി കുറയുന്നതിന് വിറ്റാമിന്‍ കുറവുകള്‍ കാരണമാകുന്നു: ഐസിഎംആര്‍-എന്‍ഐഎന്‍ പഠനം

ഡ്രൈ സ്‌കിൻ ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments