Publish Date: Sun, 08 Nov 2020 (10:36 IST)
Updated Date: Sun, 08 Nov 2020 (13:33 IST)
പാലക്കാട്: കുഴല്‍മന്ദം എം.എല്‍.ഏ യും സി.പി.എം നേതാവുമായ എം.നാരായണന്‍ അന്തരിച്ചു. കോവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഞായറാഴ്ച വെളുപ്പിന് അഞ്ചു മണിയോടെ അദ്ദേഹനത്തിന്റെ അന്ത്യം. രണ്ട് തവണ അദ്ദേഹം കുഴല്‍മന്ദം എം.എല്‍.എ ആയിരുന്നിട്ടുണ്ട്. നിലവില്‍ പാലക്കാട് സി.പി.എം ഏറിയ കമ്മിറ്റി അംഗമാണ്.
ഇദ്ദേഹം ദീര്‍ഘകാലം സി.പി.എം പാലക്കാട് ഏറിയ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്മാനുമാണ് അദ്ദേഹം.