Publish Date: Tue, 21 Apr 2020 (20:21 IST)
Updated Date: Tue, 21 Apr 2020 (20:23 IST)
ലോക്ക് ഡൗണ്‍ ലംഘിച്ച് ചെന്നെയില്‍ നിന്ന് പാലക്കാടെത്തിയ യുവാവിന് കൊവിഡ്. ഇയാള്‍ മലപ്പുറം ജില്ലക്കാരനാണ്. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ 18കാരനാണ് രോഗബാധ. ഇയാള്‍ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ചെന്നൈയിലെ ജ്യൂസ് കടയില്‍ ജോലിക്കാരനായ 18കാരന്‍ ഒതുക്കുങ്ങലിലെ വീട്ടില്‍ നിന്ന് 2020 ജനുവരി 18ന് ചെന്നൈയിലേയ്ക്ക് പോയതാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായുമാണ് ഇയാള്‍ അതിര്‍ത്തി കടന്നത്.
ഇതിനിടെ ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പൊലീസിന്റെ പിടിയിലായി. 18 ന് തന്നെ പൊലീസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
സുബിന്‍ ജോഷി
Publish Date: Tue, 21 Apr 2020 (20:21 IST)
Updated Date: Tue, 21 Apr 2020 (20:23 IST)