വൈറസ് ലാബില്‍ നിന്നല്ല പുറത്തുവന്നതെന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍; കണ്ടെത്തല്‍ ചൈനീസ് സര്‍ക്കാരിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തമായിരിക്കണമെന്ന് അമേരിക്ക

ശ്രീനു എസ്
തിങ്കള്‍, 15 ഫെബ്രുവരി 2021 (10:01 IST)
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നിലെ കാരണം വെളിപ്പെടുത്തണമെന്ന് ചൈനയോട് ബ്രിട്ടന്‍. നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇത് പിന്തുണച്ചാണ് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. കൊവിഡിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടനയുടെ അന്വേഷകര്‍ നേരത്തേ വുഹാന്‍ സന്ദര്‍ശിച്ചിരുന്നു. വുഹാനിലെ ലാബില്‍ നിന്ന് കൊറോണ വൈറസ് പടരാന്‍ ഒരു സാധ്യതയും ഇല്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.
 
എന്നാല്‍ ഈ കണ്ടെത്തലിനെ വൈറ്റ് ഹൗസ് വിമര്‍ശിച്ചു. കണ്ടെത്തല്‍ ചൈനീസ് സര്‍ക്കാരിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തമായിരിക്കണമെന്നാണ് വൈറ്റ് ഹൗസ് പറഞ്ഞത്. 
 
'ഇത് ചന്തയില്‍ നിന്നാണോ പടര്‍ന്നത്, അതോ വവ്വാലുകളില്‍ നിന്നോ, ഈനാംപേച്ചിയില്‍ നിന്നാണോ, നമുക്ക് തെളിവുകള്‍ വേണം, ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു'- ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഞ്ചസാര ഒഴിവാക്കിയാല്‍ താരന്റെ പ്രശ്‌നം മാറും!

കഴുത്തിലെ കരുവാളിപ്പും മടക്കുകളും; ശ്രദ്ധ വേണം, ഇക്കാരണത്താൽ ആയിരിക്കാം

രോഗാണുക്കളുടെ താവളമാകുന്ന തലയിണകൾ; അവഗണിച്ചാൽ പണി കിട്ടും! കൃത്യമായി വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ?

മാനസികമായി ഒരിക്കലും തളരാത്തവരുടെ ശീലങ്ങള്‍ ഇവയാണ്

പ്രായം കൂടുന്നതിനനുസരിച്ച് രക്തസമ്മര്‍ദ്ദത്തിലും ഷുഗര്‍ ലെവലിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments