Publish Date: Mon, 08 Nov 2021 (19:35 IST)
Updated Date: Mon, 08 Nov 2021 (19:37 IST)
വാക്സിനെടുത്തവര്‍ക്ക് ഇന്നുമുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം. ഇതിനായി വാക്സിനെടുത്ത ഔദ്യോഗിക രേഖ സമര്‍പ്പിക്കണം. കൂടാതെ മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. അമേരിക്കയില്‍ കഴിഞ്ഞ 20 മാസമായി യാത്ര നിരോധനം ഉണ്ടായിരുന്നു. ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്ക് യാത്രാനുമതി നല്‍കിയിരിക്കുകയാണ് ബൈഡന്‍ സര്‍ക്കാര്‍.