21 ദിവസത്തിൽനിന്നും ലോക്‌ഡൗൺ നീട്ടില്ല, പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2020 (10:48 IST)
ഡൽഹി: കോവിഡ് 19 സമൂഹ വ്യാപനം ചെറുക്കുന്നതിനായി 21 ദിവസത്തേയ്ക്ക് രാജ്യത്ത് പ്രഖ്യപിച്ച ലോക്‌ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ. അത്തരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ക്യാബിനറ്റ് സെക്രട്ടറി രാജീീവ് ഗൗബയാണ് ഇക്കാര്യ വ്യക്തമാക്കി രംഗത്തെത്തിയത്.
 
'21 ദിവസങ്ങൾക്ക് ശേഷം ലോക്‌ഡൗൺ നീട്ടുമെന്നാണ് പലരും പറയുന്നത്, ഇത്തരത്തിലുള്ള പ്രചരണങ്ങൾ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. അങ്ങനെ ഒരു ആലോചനകളും നടക്കുന്നില്ല. വൈറസിന്റെ വ്യാപനത്തിന്റെ ചെയിൻ മുറിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. അത് കൃത്യമായി പാലിച്ചുകൊണ്ട് വീടികളിൽ തുടരുക.' രാജീവ് ഗൗബ വ്യക്തമാക്കി. 
 
രാജ്യത്തെ കോവിഡ് 19 വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് ജൂൺ മാസം വരെ സമയമെടുക്കും എന്നും അതിനാൽ 21 ദിവസത്തിൽനിന്നും ലോക്‌ഡൗൺ നീട്ടിയേക്കും എന്നും പ്രചരണങ്ങൾ ഉണ്ടായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രസവങ്ങൾ തമ്മിലുള്ള അകലം എത്ര വേണം? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

റൊട്ടി ഏറ്റവും മോശം ഭക്ഷണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍; ശരീരഭാരം കൂടുന്നതിന് കാരണമാകും

പ്രമേഹരോഗികള്‍ക്ക് സന്തോഷവാര്‍ത്ത: ആഴ്ചയിലൊരിക്കല്‍ മാത്രം എടുക്കേണ്ട ഇന്‍സുലിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിക്കുന്ന എണ്ണ, ശരീരത്തിന് ദോഷകരം, കാരണമുണ്ട്

ചോറ് ഒഴിവാക്കണോ തടി കുറയ്ക്കാൻ?

അടുത്ത ലേഖനം
Show comments