Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

സവാള വയറ്റേണ്ടത് ഇങ്ങനെ

Onion, Cooking, Onion Cooking, How to Caramelize Onion
How to Caramelize Onion

ഭക്ഷണത്തിനു രുചി വർധിപ്പിക്കുന്നതിൽ സവാളയ്ക്കുള്ള പങ്ക് വളരെ വലുതാണ്. എത്ര നന്നായി സവാള വയറ്റിയെടുക്കുന്നോ അതിനനുസരിച്ച് ഭക്ഷണത്തിന്റെ രുചിയും കൂടും. സവാള വയറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 
 
സവാളയിൽ ധാരാളം വെള്ളവും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. വളരെ പതുക്കെയാണ് സവാളയിൽ നിന്ന് ഇത് രണ്ടും നഷ്ടമാകുക. അപ്പോഴാണ് രുചികരമായ രീതിയിൽ സവാള വയറ്റിയെടുക്കാൻ സാധിക്കുക. ഗ്യാസ് സ്റ്റൗവിൽ കുറഞ്ഞ തീയിൽ ഇട്ടുവേണം സവാള വയറ്റാൻ. അരിഞ്ഞെടുത്ത സവാളയിലേക്ക് അൽപ്പം ഉപ്പ് കൂടി ചേർത്ത് വേണം ആദ്യം വയറ്റാൻ. 
 
സവാള ഒരിക്കലും വളരെ നേർത്ത രീതിയിൽ അരിയരുത്. കനം കുറച്ച് സവാള അരിഞ്ഞാൽ നന്നായി വയറ്റി കിട്ടുന്നതിനു മുൻപ് അത് കരിയാൻ തുടങ്ങും. സവാള വയറ്റാൻ നോൺ സ്റ്റിക്ക് പാൻ ഉപയോഗിക്കരുത്. എണ്ണയോ വെളിച്ചെണ്ണയോ ചേർത്ത് വേണം സവാള വയറ്റാൻ. ഗ്യാസ് സ്റ്റൗ ലോ ഫ്ളെയ്മിൽ ഇട്ട ശേഷം ഏതാനും സെക്കൻഡുകൾ അടച്ചുവെച്ച് സവാള വേവിക്കുന്നതും നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ഹോബോസെക്ഷ്വാലിറ്റി; ഇക്കാര്യങ്ങള്‍ അറിയണം