Bitter Gourd: പാവയ്ക്കയുടെ കയ്പ്പിനെ പമ്പ കടത്താം, ഇതാ പൊടിക്കൈ

തോരനുവേണ്ടി പാവയ്ക്ക അരിയുമ്പോള്‍ അതിന്റെ ഉള്ളിലെ കുരു പൂര്‍ണമായും ഒഴിവാക്കണം

Webdunia
വ്യാഴം, 10 നവം‌ബര്‍ 2022 (12:11 IST)
Bitter Gourd: ഏറെ ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് പാവയ്ക്ക. പല സ്ഥലങ്ങളിലും ഇത് കയ്പ്പക്കാ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പാവയ്ക്ക തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കിയാല്‍ അത് കഴിക്കാത്തവര്‍ ധാരാളമാണ്. കാരണം, പേരുപോലെ തന്നെ പാവയ്ക്ക തോരന് ചെറിയൊരു കയ്പ്പുണ്ടാകുമെന്നത് തന്നെ കാരണം. പാവയ്ക്ക തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കുമ്പോള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് ഈ കയ്പ്പിനെ പമ്പ കടത്താം. 
 
തോരനുവേണ്ടി പാവയ്ക്ക അരിയുമ്പോള്‍ അതിന്റെ ഉള്ളിലെ കുരു പൂര്‍ണമായും ഒഴിവാക്കണം. നുറുക്കിവച്ച പാവയ്ക്കയില്‍ കുറച്ച് കല്ലുപ്പും മഞ്ഞള്‍ പൊടിയും വിതറുക. ശേഷം നന്നായി ഇളക്കുക. കല്ലുപ്പും മഞ്ഞള്‍പൊടിയും വിതറിയ പാവയ്ക്ക നന്നായി ഇളക്കിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും അനക്കാതെ വയ്ക്കണം. അങ്ങനെ ചെയ്യുന്നത് പാവയ്ക്കയുടെ കയ്പ്പ് ഇല്ലാതാകാന്‍ സഹായിക്കും. പാവയ്ക്ക വേവിച്ചെടുക്കാന്‍ വേറെ വെള്ളം ഒഴിക്കേണ്ട ആവശ്യവുമില്ല. ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്തുവയ്ക്കുന്ന പാവയ്ക്കയില്‍ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും നന്നായി വെള്ളം വരും. ഈ വെള്ളം മാത്രം മതി പാവയ്ക്ക വേവാന്‍. വേറെ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുക്കറിൽ ചോറ് വയ്ക്കാറുണ്ടോ? കുഴഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

ഈ സാധാരണ ശീലങ്ങള്‍ കാരണം വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിച്ചേക്കാം

മലബന്ധം തടയാന്‍ ഏറ്റവും നല്ല പഴവും പച്ചക്കറിയും ഏതാണെന്നറിയാമോ; പോഷകാഹാര വിദഗ്ധ സോണിയ നാരംഗ് വെളിപ്പെടുത്തുന്നു

വൈറല്‍ സ്ലീപ്പിംഗ് ഹാക്കിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു; അപകടകരം!

സ്‌ക്രീന്‍ ടൈംമും സ്‌ട്രെസും സ്‌ട്രോക്കിന്റെ സാധ്യത കൂട്ടും; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

അടുത്ത ലേഖനം
Show comments