രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

ദഹനക്കേടിന് ഇഞ്ചി വളരെ നല്ലതാണ്

രേണുക വേണു
ചൊവ്വ, 20 മെയ് 2025 (13:05 IST)
നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനമാണ് ഇഞ്ചി. കറികള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ഇഞ്ചിക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇഞ്ചിയില്‍ ഒരുപാട് തരത്തിലുള്ള ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. ഈ ആല്‍ക്കലോയ്ഡുകളാണ് പലവിധ ഗുണങ്ങളും നല്‍കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ജിഞ്ചറോള്‍. 
 
ദഹനക്കേടിന് ഇഞ്ചി വളരെ നല്ലതാണ്. ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായ ഇറച്ചി വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഇഞ്ചി ചേര്‍ക്കണം. ഇഞ്ചിനീരും നാരങ്ങാനീരും ചാലിച്ച് കുടിക്കുന്നത് ദഹനക്കേടും ഗ്യാസ്ട്രബിളും കുറയാന്‍ നല്ലതാണ്. 
 
ഇഞ്ചിനീരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന മാറാന്‍ സഹായിക്കും. സന്ധി വേദന, എല്ല് തേയ്മാനം, നീര് എന്നിവയ്‌ക്കെല്ലാം ഇഞ്ചി വളരെ ഫലപ്രദമാണ്. 
 
ഇഞ്ചിനീരും സമം നല്ലെണ്ണയും കാച്ചി ആഴ്ചയില്‍ രണ്ട് ദിവസം തലയില്‍ തേച്ചു കുളിച്ചാല്‍ ജലദോഷവും തലവേദനയും മാറികിട്ടും. ഇഞ്ചിനീരില്‍ ജീരകവും കുരുമുളകും സമം ചേര്‍ത്ത് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍, അരുചി എന്നിവ മാറികിട്ടും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറച്ചിയും മീനും തൊടരുത്; കർക്കിടകത്തിലെ അന്ധവിശ്വാസം

മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ കമാന്‍ഡ് സെന്ററായാണ് കുടല്‍; കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും തമ്മിലുള്ള ബന്ധം ഇതാണ്

80ശതമാനം കാന്‍സര്‍ രോഗികളും ഈ പ്രാരംഭ ലക്ഷണങ്ങള്‍ കാണുന്നില്ല; ഓങ്കോളജിസ്റ്റിന്റെ മുന്നറിയിപ്പ്

ഉഷ്ണതരംഗത്തിന് പ്രതിവിധി: വെറും 5 മിനിറ്റിനുള്ളില്‍ ശരീരത്തെ തണുപ്പിക്കുന്ന 'മനുഷ്യ റഫ്രിജറേറ്റര്‍' നിര്‍മിച്ച് ജപ്പാന്‍

ചായ തിളപ്പിക്കുമ്പോൾ ഈ മണ്ടത്തരം ചെയ്യാറുണ്ടോ?

അടുത്ത ലേഖനം
Show comments