Anushka Shetty Khatti: തിയേറ്ററിൽ തകർന്നടിഞ്ഞ് അനുഷ്കയുടെ ഘാട്ടി; ഒ.ടി.ടിയിലെങ്കിലും രക്ഷപ്പെടുമോ?
ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുകയാണ്.
അനുഷ്ക ഷെട്ടിയെ നായികയാക്കി കൃഷ് ജഗർലമുഡി സംവിധാനം ചെയ്ത ചിത്രമാണ് ഘാട്ടി. ഫീമെയിൽ ഓറിയന്റഡ് രീതിയിൽ പുറത്തിറങ്ങിയ സിനിമ പക്ഷേ തിയേറ്ററിൽ വർക്കായില്ല. ഇന്ത്യയിൽ നിന്ന് ആകെ ഏഴ് കോടി മാത്രമേ ചിത്രത്തിന് നേടാൻ കഴിഞ്ഞുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുകയാണ്.
ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തുക. ഒക്ടോബർ രണ്ട് മുതലാണ് സ്‍ട്രീമിങ് ആരംഭിക്കുക. അതേസമയം സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ശിവകാർത്തികേയൻ നായകനായെത്തി മദ്രാസിക്കൊപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ്. വിക്രം പ്രഭുവാണ് ചിത്രത്തിൽ നായകനായെത്തിയത്.
ജോൺ വിജയ്, രവീന്ദ്ര വിജയ്, ജിഷു സെൻഗുപ്ത, ജഗപതി ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ അനുഷ്ക ഷെട്ടി സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തതും വാർത്തയായി മാറിയിരുന്നു. ഘാട്ടിയ്ക്ക് മോശം പ്രതികരണം ലഭിച്ചതാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കാൻ കാരണമെന്നും അനുഷ്ക അറിയിച്ചിരുന്നു.