Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay: വിജയ്‌യുടെ വസതിയിൽ അതിക്രമിച്ച് കയറി യുവാവ്; പിടിയിൽ

വിജയ്‌യുടെ വസതിയിൽ ഗുരുതരമായ സുരക്ഷാവീഴ്ച

Vijay

നിഹാരിക കെ.എസ്

, ശനി, 20 സെപ്‌റ്റംബര്‍ 2025 (09:15 IST)
ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ചെന്നൈയിലെ വസതിയിൽ ഗുരുതരമായ സുരക്ഷാവീഴ്ച. വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി. സമീപത്തെ മരത്തിൽ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
 
ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. തുടർന്ന വിജയ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. 
 
മധുരാന്തകം സ്വദേശി അരുൺ ആണ് വീട്ടിൽ അതിക്രമിച്ച് കയറിയത്. തുടരന്വേഷണത്തിൽ ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തി. ഇയാളെ കൂടുതൽ ചികിത്സയ്ക്കായി കിഴ്പോക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
വൈ കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നിട്ടും ഇത്തരമൊരു വീഴ്ച എങ്ങനെ സംഭവിച്ചുവെന്നും, വീടിന്റെ ടെറസ് ശ്രദ്ധിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണെന്നും അധികൃതർ അന്വേഷിച്ചു വരികയാണ്. വിജയ് ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?