Publish Date: Tue, 25 Apr 2023 (20:05 IST)
Updated Date: Tue, 25 Apr 2023 (20:08 IST)
നടൻ ശ്രീനാഥ് ഭാസിക്കും ഷൈൻ നിഗത്തിനുമെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സിനിമാ സംഘടനകൾ. പരാതികളുടെ അടിസ്ഥാനത്തിൽ ഇരുതാരങ്ങൾക്കുമൊപ്പം സഹകരിക്കേണ്ടതില്ലെന്ന് കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ തീരുമാനമായി. ഇരു താരങ്ങൾക്കും വിലക്കുകളൊന്നും തന്നെയില്ലെന്നും ഇരുവർക്കുമൊപ്പം സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനമെന്നും സംഘടനകൾ പറയുന്നു. ഈ താരങ്ങളെ സ്വന്തം റിസ്കിൽ ആർക്കും അഭിനയിപ്പിക്കാമെന്നും എന്നാൽ അതിന് ശേഷമുള്ള പരാതികൾ സംഘടനകൾ കേൾക്കില്ലെന്നും വാർത്താസമ്മേളനത്തിൽ സംഘടനകൾ വ്യക്തമാക്കി.
ഷെയ്ൻ നിഗത്തിനെതിരായ പരാതി ഇങ്ങനെ
ഷെയ്ൻ നിഗം അഭിനയിക്കുന്ന സിനിമ പാതിയാകുമ്പോൾ സിനിമയിൽ തനിക്ക് കൂടുതൽ പ്രാധാന്യം വേണമെന്നും എഡിറ്റ് കാണണമെന്നും വാശിപ്പിടിക്കുന്നു. ഇത് നടക്കുന്നില്ലെങ്കിൽ സിനിമയിൽ നിന്നും പിന്മാറുമെന്ന് നിർമാതാവിനെ ഭീഷണിപ്പെടുത്തുന്നു. നിർമാതാവ് സോഫി യാ പോളിൻ്റെ ആർഡിഎക്സ് എന്ന ചിത്രത്തിൽ നിന്നടക്കം ഈ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഘടനകൾ വ്യക്തമാക്കി.