'എല്ലാം സംഭവിച്ചത് ഒരാഴ്ച കൊണ്ട്, ടീമിലുള്ളവർ പോലും ഒന്നുമറിഞ്ഞില്ല': അന്ന് കാവ്യയും ദിലീപും പറഞ്ഞത്

ദിലീപും കാവ്യയും വിവാഹം രഹസ്യമാക്കി വെച്ചത് എന്തുകൊണ്ട്?

നിഹാരിക കെ.എസ്
തിങ്കള്‍, 23 ജൂണ്‍ 2025 (10:59 IST)
Kavya Madhavan and Dileep
മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2016 നവംബർ 25ന് കൊച്ചിയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരും ഒന്നിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിൽ പങ്കെടുത്ത അതിഥികളെ ക്ഷണിച്ചത് പോലും തൊട്ടു മുൻപുള്ള ദിവസങ്ങളിലായിരുന്നു. വിവാഹശേഷം കാവ്യയും ദിലീപും തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 
 
ഇത്രയൊക്കെ രഹസ്യമാക്കി വെയ്‌ക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യം അന്ന് ഉയർന്നു വന്നിരുന്നു. 2016 നവംബർ 25ആം തിയതി കാലത്ത്, ഇന്ന് തന്റെ വിവാഹമാണ് എന്ന് ദിലീപ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയപ്പോഴാണ് ആരാധകർ പോലും സംഭവം അറിയുന്നത്. മാധ്യമ പ്രവർത്തകരും അപ്പോഴാണ് വിവരമറിഞ്ഞത്.
 
പിന്നീട് ഒരു മലയാളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, കാവ്യ മാധവന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ്, ദിലീപുമായുള്ള നടിയുടെ വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിൽ ഉപരിയായി കാവ്യയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നത് കൊണ്ട്, വിവാഹക്കാര്യം താൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു എന്നാണ് ഉണ്ണി പറഞ്ഞത്. നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു. എന്നാൽ, മേക്കപ്പ് ടീമിലെ മറ്റ് ആർട്ടിസ്റ്റുകൾക്കും, കാവ്യയ്ക്ക് സാരി ഉടുപ്പിക്കാൻ വന്ന ഡ്രേപ്പിംഗ് ആർട്ടിസ്റ്റിനും വിവാഹക്കാര്യം അറിയില്ലായിരുന്നു.
 
വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി കൊച്ചിയിലെ കലൂരിൽ ഉള്ള ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തത് ഉണ്ണി പി.എസ് തന്നെയാണ്. അന്ന് എത്തിയ മേക്കപ്പ് ടീമും, ഡ്രേപ്പിംഗ് ആർട്ടിസ്റ്റ് ബെൻസിയും, കാവ്യ മാധവൻ ഏതോ സിനിമയ്ക്കായുള്ള ഷൂട്ടിങ്ങിന് എത്തുന്നുവെന്നാണ് കരുതിയത്. സാരി ഉടുപ്പിക്കണമെന്ന് പറഞ്ഞപ്പോൾ, ചുരിദാർ ഇട്ടുള്ള സീനുകൾ എടുക്കുമ്പോഴേക്ക് ഞാൻ എത്താം എന്നാണ് ആദ്യം ബെൻസി പറഞ്ഞതെന്നും ഉണ്ണി ഓർക്കുന്നു. അത്രയും പഴുതടച്ചുള്ള പ്ലാനിംഗ് ആയിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിനായി നടത്തിയത്.
 
എന്നാൽ, കാവ്യ മാധവൻ വന്നപ്പോൾ തന്നെ, മേക്കപ്പ് ടീമിനോടും, സാരി ഉടുപ്പിക്കാൻ എത്തിയ ബെൻസിയോടും, ഇന്ന് തന്റെ വിവാഹമാണെന്ന് പറഞ്ഞു. വരൻ ആരാണെന്ന് പറഞ്ഞില്ലെങ്കിലും അധികം വൈകാതെ ദിലീപും സ്ഥലത്തെത്തിയതോടെ അവർക്ക് കാര്യം മനസിലാക്കിയ. കാവ്യയുടെയും ദിലീപിന്റെയും ബന്ധുക്കളെ ടീമിന് അറിയില്ലായിരുന്നു. അവരൊക്കെ സിനിമ ഷൂട്ടിങ്ങിനായി എത്തിയ ജൂനിയർ ആർട്ടിസ്റ്റുകളാണെന്നാണ് മേക്കപ്പ് ടീം കരുതിയത്.
 
വിവാഹ ശേഷം സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ ഒരു അഭിമുഖത്തിൽ, കല്യാണം പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു എന്ന് കാവ്യ മാധവൻ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് ഒരാഴ്ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ആലോചനയുമായി വന്നതെന്നും ജാതകം ചേർന്നതോടെ കാര്യങ്ങൾ മുന്നോട്ട് നീങ്ങി എന്നുമായിരുന്നു അന്ന് കാവ്യ പറഞ്ഞത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു; മരുന്ന് പരീക്ഷിച്ച ഡോക്ടര്‍ക്കും രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും അസ്വസ്ഥത

സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ പദ്ധതി: നിയമസഭയില്‍ പ്രഖ്യാപനം നടത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി

സിഎം സാര്‍ പകവീട്ടല്‍ ഇങ്ങനെ വേണമായിരുന്നോ; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ചോദ്യങ്ങളുമായി വിജയ്

അമ്മയുമായുള്ള ബന്ധത്തെ സംശയിച്ച് മകന്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി; രാജേന്ദ്രന്റെ മരണം കൊലപാതകമാണെന്ന് പോലീസ്

തലസ്ഥാന നഗരിയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍

അടുത്ത ലേഖനം
Show comments