Publish Date: Thu, 26 Aug 2021 (17:24 IST)
Updated Date: Thu, 26 Aug 2021 (17:25 IST)
നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്. അദ്ദേഹത്തിന്റെ മരണം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് മരണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. യഥാര്‍ത്ഥ മരണകാരണം കണ്ടെത്താന്‍ ആണ് ഉദ്ദേശം.
വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകനാണ് നടന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.കൊവിഡ് വാക്സിനും അദ്ദേഹത്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കാനാണ് സാമൂഹ്യപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്.