Publish Date: Thu, 07 Oct 2021 (11:36 IST)
Updated Date: Thu, 07 Oct 2021 (11:38 IST)
തന്റെ ഒപ്പം സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വിജയ് സേതുപതി ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ട്. വീടെന്ന സ്വപ്നം കാണുന്ന വീടില്ലാത്ത സിനിമ തൊഴിലാളികള്‍ക്ക് ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരു തുക കൈമാറിയിരിക്കുകയാണ് നടന്‍.തമിഴ് സിനിമ തൊഴിലാളി സംഘടനയായ സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഒരുകോടി രൂപയാണ് വിജയ് സേതുപതി നല്‍കിയത്.
നടന് പരസ്യ വരുമാനത്തില്‍ നിന്നും ലഭിച്ച തുക ആണിത്. തന്നാല്‍ കഴിയാവുന്ന സഹായം ഇനിയും ഉണ്ടാകും എന്നും വിജയ് സേതുപതി സംഘടനയോട് പറഞ്ഞു.
കൊവിഡ് കാലത്ത് ഷൂട്ടിംഗ് ഇല്ലാതായതോടെ ദുരിതത്തിലായ സിനിമ തൊഴിലാളികള്‍ക്ക് നേരത്തെയും സഹായങ്ങള്‍ നല്‍കി താരങ്ങള്‍ എത്തിയിരുന്നു. പതിയെ സിനിമാ മേഖല കരകയറുന്ന സമയത്തും സഹായങ്ങള്‍ തുടരുകയാണ് വിജയ് സേതുപതി.