Webdunia - Bharat's app for daily news and videos

Install App

റിലീസ് കൂടുതല്‍ വൈകിപ്പിക്കരുത്, മുന്നോട്ട് പോകാന്‍ നിര്‍മ്മാതാക്കളോട് വിജയ് ആന്റണി

കെ ആര്‍ അനൂപ്
വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (15:11 IST)
വിജയ് ആന്റണി നായകനായി എത്തുന്ന 'രത്തം' റിലീസ് മാറ്റുന്നില്ല. ഒക്ടോബര്‍ 6ന് തന്നെ സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.സെപ്തംബര്‍ 28 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒക്ടോബര്‍ 6 ലേക്ക് മാറ്റിയതായിരുന്നു.
 
മകള്‍ മീരയുടെ വിയോഗം വിജയ് ആന്റണിയെയും കുടുംബത്തെയും തളര്‍ത്തി.വിഷമകരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, 'രത്തം' റിലീസ് മാറ്റിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നേരത്തെ പ്ലാന്‍ ചെയ്തതുപോലെ ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 
 റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിജയ് ആന്റണി തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കാരണം സിനിമയുടെ റിലീസ് കൂടുതല്‍ വൈകിപ്പിക്കരുതെന്നും മുന്നോട്ട് പോകാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
സി എസ് അമുദന്‍ സംവിധാനം ചെയ്ത 'രത്തം' ഒരു ക്രൈം ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ട്, ചിത്രത്തില്‍ വിജയ് ആന്റണി, നന്ദിത ശ്വേത, മഹിമ നമ്പ്യാര്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
കണ്ണന്‍ നാരായണന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗോപി അമര്‍നാഥ് നിര്‍വ്വഹിക്കുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments