Publish Date: Thu, 27 Jan 2022 (16:41 IST)
Updated Date: Thu, 27 Jan 2022 (16:43 IST)
ഷെയ്ന്‍ നിഗത്തിന്റെ ഏറെ നാളുകളായി റിലീസ് മുടങ്ങിക്കിടന്ന ചിത്രം 'വെയില്‍' വീണ്ടും റിലീസ് മാറ്റി. തീയറ്റര്‍ ഉടമകളുടെ അഭ്യര്‍ത്ഥന പരിഗണിച്ചും കോടിക്കണക്കിന് സിനിമാപ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും വെയില്‍ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ് എന്ന ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
വൈകാതെ തന്നെ പുതിയ റിലീസ് തീയതിയുമായി 'വെയില്‍' എത്തുമെന്നും ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ് പറഞ്ഞു.
നവാഗതനായ ശരത് മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു.നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.