Publish Date: Fri, 21 Oct 2022 (09:07 IST)
Updated Date: Fri, 21 Oct 2022 (09:10 IST)
അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ രണ്ടാം വാരത്തിലേക്ക്. കഴിഞ്ഞ ആഴ്ച പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇന്നത്തെയും നാളെയുടെയും രാഷ്ട്രീയം പറയുന്ന സിനിമയുടെ വിജയത്തില്‍ സന്തോഷത്തിലാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളവും ടീമും.
വിവാദക്കടലും താണ്ടി ഈ വരാല്‍ പുതിയ തീരങ്ങളിലേക്ക് എന്ന് കുറിച്ച് കൊണ്ടാണ് പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.
പ്രകാശ് രാജ്, സണ്ണി വെയ്ന്‍, നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ടാകും.ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന ആവുന്ന ചിത്രമാണ് വരാല്‍.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ കൂടിയാണിത്.ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്നു. ഛായാഗ്രഹണം രവി ചന്ദ്രന്‍.