Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞെട്ടിക്കുമോ ലാലേട്ടന്‍? 2022 ല്‍ ഇനി വരാനിരിക്കുന്ന സിനിമകള്‍ ഇതെല്ലാം

Mohanlal
ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളുള്ള പ്രൊജക്ടുകളുമായാണ് മോഹന്‍ലാല്‍ ഇനി എത്തുക. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിയും തിയറ്ററുകളില്‍ റിലീസ് ചെയ്ത ആറാട്ടും ഒരേസമയം പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി. കൈ നിറയെ പ്രൊജക്ടുകളാണ് ഈ വര്‍ഷം മോഹന്‍ലാലിനുള്ളത്.
 
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. ഇതിനു ശേഷമാകും പുതിയ പ്രോജക്ടുകളെക്കുറിച്ച് തീരുമാനിക്കുക.
 
വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തു ജോസഫിന്റെ ട്വെല്‍ത്ത്മാന്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.
 
ഇതില്‍ മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. എലോണും ട്വെല്‍ത്ത്മാനും ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ ആയിരിക്കും. ബറോസ് തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.
 
ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാനും ഈ വര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്യാം പുഷ്‌കരന്‍ തിരക്കഥ, സംവിധാനം ആഷിഖ് അബു; വമ്പന്‍ പ്രൊജക്ടുമായി മമ്മൂട്ടി !