ഒരു വയസുള്ള കുട്ടി മാർക്കോ കാണുന്ന വീഡിയോ ഷെയർ ചെയ്ത് ഉണ്ണി മുകുന്ദൻ, വിമർശനം വന്നതോടെ പിൻവലിച്ചു

അഭിറാം മനോഹർ
ബുധന്‍, 5 മാര്‍ച്ച് 2025 (13:52 IST)
Marco
കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയതില്‍ വന്‍ വിജയമായി മാറിയ സിനിമയാണ് മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗ് ലൈനില്‍ വന്ന സിനിമ മലയാളത്തിന് പുറമെ തെലുങ്കുവിലും ഹിന്ദിയിലും ഹിറ്റ് സ്റ്റാറ്റസ് നേടിയിരുന്നു. സിനിമയുടെ ടീസര്‍ മുതല്‍ ഇന്ന് വരെയും സിനിമയില്‍ വന്ന അസഹനീയമായ വയലന്‍സിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 
 
 കേരളത്തില്‍ അടുത്തിടെ ചെറുപ്പക്കാര്‍ നടത്തുന്ന ആക്രമണങ്ങളെ മാര്‍ക്കോ പോലുള്ള സിനിമകള്‍ സ്വാധീനിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെ വെറും ഒരു വയസുള്ള കുട്ടി മാര്‍ക്കോ സിനിമ മൊബൈലില്‍ കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിനിമയിലെ നായകനായ ഉണ്ണി മുകുന്ദന്‍. മാര്‍ക്കോയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍ എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദന്‍ വീഡിയോ അപ്ലോഡ് ചെയ്തത്.
 
 ഐ ആം ക്രിമിനോളജിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്ന് വന്ന വീഡിയോയില്‍ ഉണ്ണി മുകുന്ദനെയും മാര്‍ക്കോയുടെ അണിയറപ്രവര്‍ത്തകരെയും ടാഗ് ചെയ്തിരുന്നു. ഇതാണ് ഉണ്ണി മുകുന്ദന്‍ തന്റെ വാളില്‍ പബ്ലിഷ് ചെയ്തത്. എന്നാല്‍ ഇത്രയും ചെറിയ കുട്ടി വലയന്‍സ് രംഗങ്ങള്‍ നിറഞ്ഞ സിനിമ കാണുന്നതിനെ പ്രോത്സാഹിപ്പിച്ച ഉണ്ണി മുകുന്ദന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ കാണുന്നതാണ് യാതൊരു ഉത്തരവാദിത്തവുമില്ലാതെ ഉണ്ണി പങ്കുവെച്ചതെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത്തരത്തില്‍ കമന്റുകള്‍ നിറഞ്ഞതോടെയാണ് ഉണ്ണി മുകുന്ദന്‍ വാളില്‍ നിന്നും വീഡിയോ നീക്കം ചെയ്തത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

അടുത്ത ലേഖനം
Show comments