Publish Date: Mon, 30 May 2022 (10:23 IST)
Updated Date: Mon, 30 May 2022 (10:26 IST)
പ്രവീണ്‍ ബാലകൃഷ്ണന്റെ തിരക്കഥയില്‍ ജീവന്‍ ജോജോ സംവിധാനം ചെയ്ത 'ഉല്ലാസം' റിലീസിന് ഒരുങ്ങുകയാണ്.'ഭൂതകാലം' എന്ന ഹൊറര്‍ ത്രില്ലറിനു ശേഷം ഷെയ്ന്‍ നിഗം ഇത്തവണ എന്റര്‍ടെയ്നറുമായി എത്തുന്നു.
ഷെയ്ന്‍ നിഗമിന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തമായ സൂചന പുറത്തുവന്ന ടീസര്‍ നല്‍കുന്നു. നടന്‍ പ്രണവ് മോഹന്‍ലാലിനെ കണ്ടുമുട്ടിയ സംഭവം ഒരു യാത്രയ്ക്കിടെ നടന്റെ കഥാപാത്രം വിശദീകരിക്കുന്നതാണ് വീഡിയോയില്‍ കാണാനായത്.
ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്‌മാനും പശ്ചാത്തല സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കും. ഹരിനാരായണന്‍, ഫെജോ, ജോ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും എഡിറ്റിംഗ് ജോണ്‍ കുട്ടിയുമാണ് നിര്‍വഹിക്കുന്നത്.