Publish Date: Fri, 25 Mar 2022 (15:15 IST)
Updated Date: Fri, 25 Mar 2022 (15:16 IST)
മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ
21 ഗ്രാംസ് റിലീസ് ചെയ്തത്. വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിന് അഭിനന്ദന പ്രവാഹം.രമേഷ് പിഷാരടി, ജിത്തു ജോസഫ്, വിനയന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ സിനിമയെ പ്രശംസിച്ച് എത്തിയിരുന്നു . ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും 21 ഗ്രാംസ് കണ്ടു.
'21 ഗ്രാംസ് - ഗംഭീരമായ ക്ലൈമാക്സിനൊപ്പം മാന്യമായി നിര്‍മ്മിച്ച ഒരു ത്രില്ലര്‍. നവാഗതനായ എഴുത്തുകാരനും സംവിധായകനിലും നിന്നാണ് സിനിമ വന്നത് എന്നത് അതിനെ കൂടുതല്‍ മനോഹരമാക്കുന്നു. സംവിധായകന്‍ ബിബിന്‍ കൃഷ്ണയ്ക്കും സുഹൃത്തുക്കളായ അനൂപ് മേനോനും ലിയോണയ്ക്കും മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍'-മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.