Publish Date: Tue, 08 Feb 2022 (14:56 IST)
Updated Date: Tue, 08 Feb 2022 (14:58 IST)
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തെക്കുറിച്ചാണ് കോളിവുഡില്‍ ചര്‍ച്ച. 'തലൈവര്‍ 169' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ അണിയറയിലൊരുങ്ങുന്നു ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
കോലമാവ് കോകില, ഡോക്ടര്‍, തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം വിജയ് ചിത്രം ബീസ്റ്റ് റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍.
ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ആറുമാസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ റിലീസ് ഉണ്ടാകും.സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്നു.