Publish Date: Thu, 16 Dec 2021 (10:04 IST)
Updated Date: Thu, 16 Dec 2021 (10:06 IST)
'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡി ഒരുക്കുന്ന പുതിയ ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'. അനശ്വര രാജനൊപ്പം അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജനവരിയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത് അനശ്വര അറിയിച്ചു.
കോളേജ്-റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍ എന്നിവരാണ്, മമിത ബൈജു, ദേവിക ഗോപാല്‍ നായര്‍, റോസ്ന ജോഷി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം നല്‍കുന്നു. സജിത് പുരുഷന്‍ ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കെ ആര് അനൂപ്
Publish Date: Thu, 16 Dec 2021 (10:04 IST)
Updated Date: Thu, 16 Dec 2021 (10:06 IST)